മെഡിക്കൽ അഡ്മിഷന്റെ പേരിൽ പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; പ്രതി അറസ്റ്റിൽ; വെല്ലൂരിൽ എംബിബിഎസിന് സ്റ്റാഫ് ക്വാട്ടായിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞാൻ് പണം കൈക്കലാക്കിയത്

Spread the love

കോട്ടയം: മകന് മെഡിക്കൽ അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് പാലാ സ്വദേശിനിയായ വീട്ടമ്മയിൽ നിന്നും 25 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. മാവേലിക്കര തെക്കേക്കര, പല്ലാരിമംഗലം വടക്കേക്കുഴി ഭാഗത്ത് ബദേൽ അനു സാമുവൽ (36) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

video
play-sharp-fill

പാലാ പൂവരണി സ്വദേശിയായ വീട്ടമ്മയിൽ നിന്നും മകന് വെല്ലൂരിൽ എംബിബിഎസിന് സ്റ്റാഫ് ക്വാട്ടായിൽ അഡ്മിഷൻ തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ തട്ടിയെടുത്ത് അഡ്മിഷൻ കൊടുക്കാതെ കബളിപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ പാലാ പോലീസിൽ പരാതിനല്‍കുകയും ചെയ്തു.

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എം.ബി.ബി.എസിന് അഡ്മിഷൻ വേണമെന്ന് പറഞ്ഞ് ഇയാളെ തന്ത്രപരമായി കുടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത്, ശ്രീജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.