video
play-sharp-fill

കോട്ടയം പാമ്പാടിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ; രാത്രി വൈകി മദ്യം വാങ്ങാൻ ബാറിൽ എത്തി; കൗണ്ടർ അടച്ചുവെന്ന് പറഞ്ഞ ജീവനക്കാരനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി

കോട്ടയം പാമ്പാടിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ; രാത്രി വൈകി മദ്യം വാങ്ങാൻ ബാറിൽ എത്തി; കൗണ്ടർ അടച്ചുവെന്ന് പറഞ്ഞ ജീവനക്കാരനെ പ്രതികൾ ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി

Spread the love

കോട്ടയം: പാമ്പാടിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ അഞ്ചുപേർ അറസ്റ്റിൽ. പാമ്പടി കോത്തല നെന്മല ഭാഗത്ത് പുത്തൻപുരയിൽ അജയകുമാർ പി,ജി (25), കൂരോപ്പട കോത്തല പുളവൻമല ഭാഗത്ത് തൊട്ടിയിൽ അനന്ദു അനിൽ (24), പാമ്പടി കോത്തല നെന്മല ഭാഗത്ത് തടത്തിൽപുരയിടം വിനീത് റ്റി.എന്‍ (27), പാമ്പടി കോത്തല പറപള്ളി ഭാഗത്ത് പുത്തൻപുരയിൽ വിശാൽ ഹരിദാസ് (22), പാമ്പടി പൂതകുഴി ഭാഗത്ത് ചിങ്ങംകുഴിയിൽ ഡിപിൻ രാജ് സി മധു, (19) എന്നിവരെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ രാത്രി വൈകി മദ്യം വാങ്ങാൻ ബാറിൽ എത്തുകയും, കൗണ്ടർ അടച്ചു എന്ന് ജീവനക്കാരൻ പറഞ്ഞതിനുള്ള വിരോധം മൂലം ഇയാളെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു. ജീവനക്കാരനെ വടികൊണ്ട് അടിക്കുകയും ചീത്ത വിളിക്കുകയും, സമീപത്തുണ്ടായിരുന്ന ചെടിച്ചട്ടി കൊണ്ട് അടിക്കുകയും ചെയ്തു.

ഇയാളുടെ പരാതിയെ തുടർന്ന് പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി സ്റ്റേഷൻ എസ്.എച്ച്. ഓ സുവർണ്ണകുമാർ, എസ്.ഐ ലെബിമോൻ, സി.പി.ഓ മാരായ സജു,അരുൺ, അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇവരെ കോടതിയിൽ ഹാജരാക്കി.