
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം വൻ തീപ്പിടുത്തം; പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തി നശിച്ചു; ഷോർട്ട് സെർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപം വൻ തീപ്പിടുത്തം. സ്റ്റാർ കെയർ ഹോസ്പിറ്റലിന് സമീപത്തെ കെ.കെ.കെ ചീരംഗൻ ടവറിലാണ് തീപ്പിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിച്ച സ്പെയർ പാർട്സ് കടയ്ക്ക് തീ പിടിക്കുകയായിരുന്നു. വെളളിമാട്കുന്നിൽ നിന്നുളള രണ്ട് യൂണിറ്റ് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. തീപിടുത്തത്തിൽ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്.
നാല് ബൈക്കുകൾ പൂർണമായും രണ്ട് ബൈക്കുകൾ ഭാഗികമായുമാണ് കത്തിയത്. ഉച്ചയ്ക്ക് മൂന്നരക്കാണ് സംഭവം. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0