video
play-sharp-fill

പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിർമ്മാണം; വടക്കാഞ്ചേരിയിൽ വീട്ടമ്മ 8 അടിയോളം  താഴ്ചയുള്ള കാനയിലേക്ക് വീണു ; നട്ടെല്ലിനും തലക്കും പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ

പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിർമ്മാണം; വടക്കാഞ്ചേരിയിൽ വീട്ടമ്മ 8 അടിയോളം താഴ്ചയുള്ള കാനയിലേക്ക് വീണു ; നട്ടെല്ലിനും തലക്കും പരിക്കേറ്റ വീട്ടമ്മ ചികിത്സയിൽ

Spread the love

തൃശൂർ: വടക്കാഞ്ചേരിയിൽ വീട്ടമ്മ കാനയിലേക്ക് വീണു. 8 അടിയോളം താഴ്ചയുള്ള കാനയിലേക്കാണ് വീണത്.
പരുക്കേറ്റ മുണ്ടത്തിക്കോട് സ്വദേശി ഗീതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിനി സിവിൽ സ്റ്റേഷന് മുന്നിൽ ആണ് സംഭവം നടന്നത്.
നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇവർ ചികിത്സയിലാണ്. ഫുട്പാത്തിലെ സ്ലാബുകൾ നിരപ്പില്ലാതെ വച്ചതും കാന മൂടാത്തതുമാണ് അപകടത്തിന് കാരണം.

ഹൃദ്രോഗിയായ ഭർത്താവിന് മരുന്ന് വാങ്ങാൻ പോയപ്പോഴാണ് ഗീത അപകടത്തിൽ പെട്ടത്. നട്ടെല്ലിനും തലക്കും പരിക്കേറ്റ ഗീത കിടപ്പിലാണ്.

തൃശൂർ – ഷൊർണൂർ പിഡബ്ല്യുഡി റോഡിന്റെ കാനയിലാണ് അപകടം ഉണ്ടായത്. തിരക്കുള്ള ജംഗ്ഷനിൽ നിരപ്പല്ലാതെയാണ് ഫുട്പാത്തിന്റെ സ്ലാബിട്ടിരിക്കുന്നത്. ഫുട്പാത്ത് വന്ന് ചേരുന്ന എട്ടടി താഴ്ച്ചയുള്ള കാനക്ക്‌ കൈവരിയുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിവിൽ സ്റ്റേഷൻ, കോടതി, സ്കൂൾ എന്നിങ്ങനെ നിരവധി ആളുകൾ വന്ന് പോകുന്ന പ്രദേശത്തായിരുന്നു പിഡബ്ല്യുഡിയുടെ അശാസ്ത്രീയ നിർമ്മാണം. നിരവധി തവണ പരാതി പറഞ്ഞിട്ടും പൊതുമരാമത്ത് വകുപ്പ് ഒന്നും ചെയ്തില്ല. പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് കോൺഗ്രസ് തീരുമാനം.

Tags :