play-sharp-fill
വീട് കുത്തിപ്പൊളിച്ച് അര ലക്ഷം രൂപയും സ്വർണവും കവർന്നു; പ്രതി രണ്ടാം ദിവസം പിടിയിൽ: പിടിയിലായത് അന്യസംസ്ഥാന തൊഴിലാളി

വീട് കുത്തിപ്പൊളിച്ച് അര ലക്ഷം രൂപയും സ്വർണവും കവർന്നു; പ്രതി രണ്ടാം ദിവസം പിടിയിൽ: പിടിയിലായത് അന്യസംസ്ഥാന തൊഴിലാളി

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: വാകത്താനം തോട്ടയ്ക്കാട് കിഴക്കേൽ വിനോദിന്റെ വീട്ടിൽ വാതിൽ വെട്ടി പൊളിച്ച് അകത്തു കയറി മൂന്നര പവൻ സ്വർണ്ണവും 50,0000/- രൂപയും മോഷ്ടിച്ചയാൾ രണ്ട് ദിവസത്തിനകം കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ട സ്ക്വാഡിന്റെ പിടിയിലായി
ആസ്സാം സ്വദേശി ദിനേശ് പെഗു , വയസ് 20,
ജൻമിസുക്ക് വില്ലേജ് ,ദേമാജി ജില്ല ,അസ്സാം എന്ന ആളാണ് വയനാട് പുൽപ്പള്ളിയിൽ വെച്ച് പോലീസിന്റെ പിടിയിലത്
കഴിഞ്ഞ ഒരു മാസമായി തോട്ടയ്ക്കാട്ട് വിനോദ് നടത്തി വരുന്ന ചിക്കൻ സെന്ററിൽ ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ കഴിഞ്ഞ 21 – ) o തീയതി വിനോദും കുടുംബവും ദിനേശ് പെഗുവി നെ വീട് ഏൽപ്പിച്ചു രാവിലെ 8.30 മണിയോടെ ആലപ്പുഴയിൽ ഒരു കല്യാണത്തിനു പോയി രാത്രി 11.30 ന് തിരിച്ച് വീട്ടിൽ വരുമ്പോൾ വീട് കുത്തിത്തുറന്ന് അലമാര വെട്ടിപ്പൊളിച്ച് അതിനുള്ളിൽ കരുതിയിരുന്ന സ്വർണ്ണവും പണവും കവർന്ന നിലയിൽ കണ്ടെത്തി . വീട് നോക്കാൻ ഏൽപ്പിച്ച ദിനേശിനെ കാണാതെ വന്നപ്പോൾ പോലീസിൽ പരാതി നൽകി കേസ് എടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ വയനാട്ടിലെ പുൽപ്പള്ളിയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പിടിയിലായ ദിനേശിനെ ചോദ്യം ചെയ്തതിൽ ഇയാളെ കൂടാതെ രണ്ട് നേപ്പാളികളും മോഷണത്തിനായി കൂടെ ഉണ്ടായിരുന്നു എന്നും അവർ പല സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുണ്ട് എന്നും പറഞ്ഞു. ദിനേഷും മറ്റു രണ്ടു പേരും ബംഗ്ലാദേശിൽ വെച്ചുള്ള പരിചയമാണെന്നും അവർ അടുത്ത സമയം കോട്ടയത്തു വന്നു മേസ്തരിപ്പണി ചെയ്തുവെന്നും വിനോദും കുടുംബവും ആലപ്പുഴയ്ക്ക് പോകുന്ന വിവരം തലേ ദിവസം ഇവരെ വിളിച്ച് അറിയിച്ചിരുന്നു. വിനോദ് പോയിക്കഴിഞ്ഞപ്പോൾ അവർ രണ്ടു പേരും തോട്ടയ്ക്കാട് എത്തി മൂന്നു പേരും ചേർന്ന് മോഷണം നടത്തി എന്നും അതിന് ശേഷം അവർ പണം വീതം വെച്ച് റയിൽവേ സ്റ്റേഷനിൽ എത്തി പിരിഞ്ഞു പോയി എന്നും ദിനേഷ് പുൽപ്പള്ളിയിലേയ്ക്കും മറ്റ് രണ്ട് പേർ ഡൽഹിയിലേക്ക് പോയതായും പറഞ്ഞു. ദിനേഷ് മൂന്ന് വർഷം മുമ്പ് വയനാട്ടിൽ ഒരു ബാറിൽ ജോലി ചെയ്തതായി അറിഞ്ഞ് പുൽപ്പള്ളിയിൽ എത്തിയ പോലീസ് അവിടെയുള്ള ബാറിൽ അന്വേഷണം നടത്തിയതിൽ വെച്ചാണ് ഇയാൾ ആൻറി ഗുണ്ട സ്ക്വാഡി ന്റെ പിടിയിലായത് ഇയാളുടെ കൂട്ടു പ്രതികളെ കുറിച്ചുള്ള അന്വേഷണം നടത്തിവരുകയാണ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റ് പ്രതികളെ പിടികൂടുവാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങും
കോട്ടയം ജില്ല പോലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ വാകത്താനം സി . ഐ പി.വി മനോജ് കുമാർ , വാകത്താനം എസ് ഐ കെ. അഭിലാഷ് കുമാർ ആന്റി ഗുണ്ട സ്ക്വാഡിലെ കെ. കെ. റെജി, അൻസാരി, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തിയത്.