സംസ്ഥാനത്ത്( 23/ 12/22) സ്വർണവില കുത്തനെ ഇടിഞ്ഞു; 440 രൂപ കുറഞ്ഞു പവന് 39,760 രൂപയിലെത്തി

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിനം കുത്തനെ ഉയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് 440 രൂപയുടെ ഇടിവാണ് ഇന്നുണ്ടായത്. കഴിഞ്ഞ രണ്ട് ദിനമായി സ്വർണവില 520 രൂപ വർദ്ധിച്ചിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,760 രൂപയാണ്.

video
play-sharp-fill

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 55 രൂപ കുറഞ്ഞു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും കുറഞ്ഞു. 50 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ വിപണി വില 4110 രൂപയാണ്.

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ്‌ മരിയ ഗോൾഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രാമിന് – 4970
പവൻ – 39760