തൊടുപുഴയിൽ സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി കഴുത്തിന് സാരമായി പരിക്കേറ്റ സംഭവം; പി ഡബ്ല്യൂ ഡി ഓവര്‍സിയറും അറസ്റ്റില്‍

Spread the love

തൊടുപുഴ: സ്‌കൂട്ടര്‍ യാത്രക്കാരന്റെ കഴുത്തില്‍ പ്ലാസ്റ്റിക് വള്ളി കുരുങ്ങി കഴുത്തിന് സാരമായി പരിക്കേറ്റ സംഭവത്തില്‍ പി ഡബ്ല്യൂ ഡി ഓവര്‍സിയറും അറസ്റ്റില്‍.

video
play-sharp-fill

തൊടുപുഴ പി ഡബ്ല്യൂ ഡി ഓഫീസിലെ ഓവര്‍സിയര്‍ സുപര്‍ണയെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഓവര്‍സിയറെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കേസില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുന്നറിയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ കയര്‍ സ്ഥാപിച്ചതില്‍ കരാറുകാരന്‍ നസീര്‍ പി മുഹമ്മദിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടം നടന്ന കാരിക്കോട് തെക്കുംഭാഗം റോഡിന്റെ നിര്‍മ്മാണ പ്രവൃത്തിക്ക് കരാര്‍ എടുത്തത് നസീറാണ്. 

മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാതെ കയര്‍ റോഡിന് കുറുകെ ഇട്ടതിനും അപകടമുണ്ടാകുന്ന തരത്തില്‍ അശ്രദ്ധമായി പൊതുമരാമത്ത് പണികള്‍ നടത്തിയതിനുമാണ് കരാറുകാരന്റെ അറസ്റ്റ്. പ്ലാസ്റ്റിക് വള്ളി കഴുത്തില്‍ കുരുങ്ങി പരിക്കേറ്റ ജോണിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.