അടിപിടി, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട കുഞ്ഞിയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിലാക്കി.

ഈരാറ്റുപേട്ട , മുരിക്കോലി ഭാഗം, കുന്നുംപുറത്ത് വീട്ടിൽ അബ്ദുൾ സലാം മകൻ മനാഫ് ( കുഞ്ഞി 31) നെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളായി ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ അടിപിടി,കവര്‍ച്ച,മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ജനങ്ങളുടെ സ്വൈര്യജീവിതത്തിനു തടസ്സം സൃഷ്ട്ടിക്കുന്ന നിരന്തര കുറ്റവാളികളുടെ പട്ടിക തയ്യാറാക്കി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇയാള്‍ക്കെതിരെ കാപ്പാ നിയമനടപടിക്ക് ശുപാര്‍ശ നല്‍കിയതെന്നും എസ്.പി. കെ.കാര്‍ത്തിക് പറഞ്ഞു.