ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛൻ മരിച്ചു; മകൻ കസ്റ്റഡിയിൽ; പോലീസ് സ്ഥലത്തെത്തിയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്.

Spread the love

ഇരവിപുരം : ഉലക്ക കൊണ്ടുള്ള അടിയേറ്റ് അച്ഛൻ മരിച്ചു മകനെ പോലീസ് കസ്റ്റഡിയിലെടുത്തു ഇരവിപുരം എകെജി ജംഗ്ഷനു സമീപം സ്നേഹ നഗർ 163 വെളിയിൽ പുരയിടം മംഗലത്ത് വീട്ടിൽ സത്യ ബാബു 73 ആണ് മരിച്ചത് അദ്ദേഹത്തിൻറെ മകൻ രഘു എന്ന് വിളിക്കുന്ന രാഹുൽ സത്യനെ 37 ആണ് കസ്റ്റഡിയിലെടുത്തത് ഇന്നലെ വൈകീട്ട് 3 30നാണ് സംഭവം കൂലിപ്പണിക്കാരനായ സത്യ ബാബുവിനെ അദ്ദേഹത്തിൻറെ ഭാര്യ രമണിയുടെ മുന്നിൽവച്ച് ഉലക്കകൊണ്ട് അടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു അടിയേറ്റ് വീടിനു പുറത്തുള്ള വഴിയിലേക്ക് ഇറങ്ങിയ സത്യ ബാബു റോഡിൽ വീഴുകയായിരുന്നു അടുത്തേക്ക് ആരും വരാൻ മകൻ അനുവദിക്കാത്തതിനെ തുടർന്ന്

video
play-sharp-fill

പോലീസ് സ്ഥലത്തെത്തിയാണ് സത്യം ബാബുവിനെ ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചത് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു മൃതദേഹം ജില്ലാആശുപത്രി മോർച്ചറിയിൽ കസ്റ്റഡിയിലുള്ള മകനെ ഇരവിപുരം പോലീസ് ചോദ്യം ചെയ്തു വരികയാണ് സത്യഭാമയുടെ മകൾ രാഖി മരുമകൻ അനിൽകുമാർ.