നിലയ്ക്കലിൽ പരിശോധന: രണ്ടുഹോട്ടലുകൾക്ക് 20000 രൂപ പിഴ;ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു;അനധികൃതമായി കച്ചവടം നടത്തിയ പൊരി, ലോട്ടറി വിൽപനക്കാരെയും ഒഴിപ്പിച്ചു.

Spread the love

ശബരിമല: മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചു നിലയ്ക്കൽ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നിലയ്ക്കൽ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ 20,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നൽകിയതിനു രണ്ടു ഹോട്ടലുകളിൽനിന്നാണ് പിഴത്തുക ഈടാക്കിയത്. ഒരു ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയാൽ ഹോട്ടലുകൾക്കെതിരേ കർശനനടപടി സ്വീകരിക്കുമെന്നു ഡ്യൂട്ടി മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്. അനധികൃതമായി കച്ചവടം നടത്തിയ പൊരി, ലോട്ടറി വിൽപനക്കാരെയും ഒഴിപ്പിച്ചു.

video
play-sharp-fill