ബ്രസീൽ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ ആരോഗ്യനില ഗുരുതരം; ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു ; താരം ആശുപത്രിയിൽ തന്നെ തുടരും
സാവോപോളോ: ബ്രസീൽ ഇതിഹാസ ഫുട്ബോൾ താരം പെലെയുടെ ആരോഗ്യനില ഗുരുതരം. അദ്ദേഹത്തിൻ്റെ ഹൃദയത്തെയും വൃക്കകളെയും ക്യാൻസർ ബാധിച്ചു. ഇതോടെ പെലെയുടെ വീട്ടിൽ ഒരുക്കിയിരുന്ന ക്രിസ്‌മസ് ആഘോഷം റദ്ദാക്കി. താരം ആശുപത്രിയിൽ തന്നെ തുടരുമെന്ന് മകൾ അറിയിച്ചു. കൊവിഡ് ബാധിതനായതിനു പിന്നാലെ താരത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നു. ഇതോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ നവംബർ 29നാണ് പെലെയെ അർബുദ പുനഃപരിശോധനക്കായി സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ നേരിയ പുരോഗതി കാണിച്ചിരുന്നെങ്കിലും ഇപ്പോൾ സ്ഥിതി ആശങ്കാജനകമാണ്.
Third Eye News Live
0
Tags :