മത്സ്യം വാങ്ങാനെത്തിയയാളെ സര്‍ജിക്കല്‍ ബ്ളേഡ് കൊണ്ട് ആക്രമിച്ചു; മുഖത്തും കഴുത്തിലും പരിക്ക്; ആക്രമി പോലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പള്ളുരുത്തി: പഷ്ണിത്തോട് പാലത്തിന് സമീപത്തെ മീന്‍ തട്ട് കടയില്‍ മത്സ്യം വാങ്ങാനെത്തിയയാളെ സ്‌കൂട്ടറിലെത്തിയ യുവാവ് സര്‍ജ്ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിച്ചു.

ചൊവ്വാഴ്ച രാത്രിയിലുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ശാസ്താ ടെമ്പിള്‍ റോഡിന് സമീപം ചിറയില്‍ വീട്ടില്‍ സജീവ (55) നെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയ ചോയ്സ് റോഡ് തങ്ങള്‍ നഗര്‍ തേവച്ചേരി പറമ്പില്‍ മുന്‍സീര്‍ (30) അറസ്റ്റിലായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപ് ഇവിടെയുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തുമൊന്നിച്ച്‌ സ്‌ക്കൂട്ടറിലെത്തിയ അക്രമി സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്‌ സജീവന്റെ മുഖത്തും കഴുത്തിലും ആക്രമിക്കയായിരുന്നു.

ചോരവാര്‍ന്ന് ഗുരുതരാവസ്ഥയിലായ ഇയാളെ കരുവേലിപ്പടി ഗവ. മഹാരാജാസ് ആശുപത്രിയിലും തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു. സ്‌ക്കൂട്ടര്‍ തിരിച്ചറിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായമായത്.

ഇന്‍സ്‌പെക്ടര്‍ സുനില്‍ തോമാസ്, സബ്ബ് ഇന്‍സ്‌പെക്ടര്‍ പി.പി. ജസ്റ്റിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.