play-sharp-fill
ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരന് ഗുരുതര പരിക്ക് ;  യാത്രക്കാരനെ കയറ്റിയശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം

ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരന് ഗുരുതര പരിക്ക് ; യാത്രക്കാരനെ കയറ്റിയശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് അപകടം

തൃശൂര്‍: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്. പരിക്കേറ്റ അമ്മാടം സ്വദേശി ജോയിയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തൃശൂര്‍ എറവക്കാട് റൂട്ടിലോടുന്ന ബ്രദേഴ്സ് ബസില്‍ നിന്നാണ് യാത്രക്കാരന്‍ റോഡിലേക്ക് തെറിച്ച് വീണത്. സ്റ്റോപ്പില്‍ നിര്‍ത്തി യാത്രക്കാരനെ കയറ്റിയശേഷം മുന്നോട്ട് എടുക്കുന്നതിനിടെയാണ് ജോയി തെറിച്ച് വീണത്. ബസിന്‍റെ ഡോര്‍ അടച്ചിരുന്നില്ല.