
“വേലി തന്നെ വിളവു തിന്നുന്ന കാലം” ; ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചു ; ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടി
തിരുവനന്തപുരം : ലഹരിവിരുദ്ധ ക്യാംപെയിനിടെ ബാറിൽ കയറി മദ്യപിച്ചു. ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ നടപടിയെടുത്ത് നേമം ഏരിയാ കമ്മിറ്റി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിനെയും നേമം ഏരിയാ പ്രസിഡന്റ് ആഷികിനെയും അന്വേഷണ വിധേയമായി പുറത്താക്കി. ആംബുലൻസ് ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഏരിയാ സെകട്ടറി മണിക്കുട്ടനും മറ്റൊരു ജില്ലാ കമ്മിറ്റിയംഗം നിതിൻ രാജിനുമെതിരെ അന്വേഷണം നടത്താനും ഡിവൈഎഫ്ഐ തീരുമാനിച്ചു. ഇന്ന് ചേർന്ന തിരുവനന്തപുരം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത്.
Third Eye News Live
0
Tags :