video
play-sharp-fill

കഞ്ചാവ് കടത്ത് ‘തൊഴിലാക്കിയ’ മധ്യവയസ്‌കനും സഹായിയും പിടിയില്‍; ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി കര്‍ണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്

കഞ്ചാവ് കടത്ത് ‘തൊഴിലാക്കിയ’ മധ്യവയസ്‌കനും സഹായിയും പിടിയില്‍; ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി കര്‍ണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്

Spread the love

കല്‍പ്പറ്റ: മുള്ളന്‍കൊല്ലിയിലെ വാഹന പരിശോധനയിൽ സ്ഥിരം കഞ്ചാവുക്കടത്തു നടത്തുന്ന മധ്യവയസ്‌കനും സഹായിയും പിടിയില്‍. പുല്‍പ്പള്ളി കേളക്കവല തെക്കേല്‍ വീട്ടില്‍ ജോസഫ് (59), ഇയാളുടെ സഹായി മാനന്തവാടി തലപ്പുഴ സ്വദേശി പാറക്കല്‍ വീട്ടില്‍ മണി (63) എന്നിവരാണ് ക്രിസ്തുമസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിവരുന്ന പ്രത്യേക പരിശോധനയില്‍ പിടിയിലായത്.

ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തിന്റെ മറവില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനായി കര്‍ണ്ണാടകയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്

ജോസഫ് മുമ്പും കഞ്ചാവ് വില്‍പ്പനക്കേസില്‍ പിടിയിലായിട്ടുള്ളതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.ആര്‍. ജനാര്‍ദ്ധനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സി.കെ. ഷാജി, വി.എ. ഉമ്മര്‍, പി.കെ. മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഇ.ബി. ശിവന്‍. ഡ്രൈവര്‍ അന്‍വര്‍ സാദത്ത് എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group