video
play-sharp-fill

പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി മയക്കി കൂട്ടബലാത്സംഗം…..!  യുവതിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി പണം തട്ടിയതായും സൂചന; രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പല ഉന്നതരും പ്രതി പട്ടികയിൽ

പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി മയക്കി കൂട്ടബലാത്സംഗം…..! യുവതിയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍; പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി പണം തട്ടിയതായും സൂചന; രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ പല ഉന്നതരും പ്രതി പട്ടികയിൽ

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: കാസര്‍ഗോഡ് മയക്കുമരുന്നിന് അടിമയാക്കി പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു.

സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാട്ടി രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പല ഉന്നതരെയും സംഘം ബ്ലാക്ക് മെയില്‍ ചെയ്തതായും സൂചനയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിടിയിലായ യുവതി നേരത്തെ ഹണിട്രാപ് കേസില്‍ അറസ്റ്റിലായിരുന്നു.
കാസര്‍ഗോഡ് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പത്തൊമ്പതുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്. ആദ്യം ഒരു യുവാവ് പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് പല ഉന്നതകര്‍ക്കും കാഴ്ചവക്കുകയായിരുന്നു എന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം ഹണിട്രാപ്പില്‍ പെടുത്തിയെന്ന പരാതിയുമായി ഇതുവരെയും ആരും രംഗത്തെത്തിയിട്ടില്ല. എന്നാല്‍ പീഡനം നടത്തിയതായി വ്യക്തമായാല്‍ ഇവര്‍ക്കെതിരെയും കേസെടുക്കും എന്നാണ് സൂചന.

ഏതാനും ദിവസം മുൻപാണ് പീഡനം നടന്നതെന്നാണ് വിവരം. മംഗളൂരു, ചെര്‍ക്കള , കാസര്‍കോട്, തൃശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂട്ടിക്കൊണ്ട് പോയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

പത്തൊമ്പതുകാരിയെ പീഡിപ്പിച്ചത് മയക്കുമരുന്നിന് അടിമയാക്കിയ ശേഷമാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നറിയാന്‍ പോലീസ് ഊര്‍ജിതമായി അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ പ്രതികളുമായി ബന്ധപ്പെട്ട പേര് വിവരങ്ങള്‍ ഒന്നും പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.