play-sharp-fill
റോഡിലെ കൊടിതോരണം കഴുത്തില്‍ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവം; അയ്യന്തോളിലെ പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി;  അനധികൃത കൊടിതോരണം നീക്കം ചെയ്യാന്‍ നടപടിയെവിടെ?’;  ഹൈക്കോടതി

റോഡിലെ കൊടിതോരണം കഴുത്തില്‍ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവം; അയ്യന്തോളിലെ പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി; അനധികൃത കൊടിതോരണം നീക്കം ചെയ്യാന്‍ നടപടിയെവിടെ?’; ഹൈക്കോടതി

തൃശൂര്‍: സംസ്ഥാനത്തെ അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് ഒരാഴ്ചയ്ക്കകം അയച്ചുനല്‍കണമെന്ന് ഹൈക്കോടതി. തൃശ്ശൂരിൽ സ്‌കൂട്ടര്‍യാത്രക്കാരിയായ അഭിഭാഷകയുടെ അപകടത്തിന് കാരണമായത് പരിപാടി കഴിഞ്ഞിട്ടും തോരണങ്ങള്ളാണെന്ന് കാണിച്ച് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഭിഭാഷക കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതോടെ അയ്യന്തോളിലെ പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി. തൃശൂര്‍ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ കുക്കു ദേവകിക്കായിരുന്നു തോരണം കഴുത്തില്‍ കുരുങ്ങി പരുക്കേറ്റത്.

തോരണം നീക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് ഉച്ചയോടെയാണ് തോരണങ്ങള്‍ അഴിച്ചുമാറ്റിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.


ചുങ്കം സ്റ്റോപ്പിന് സമീപം ഡിവൈഡറിന് മുകളിലൂടെയാണ് കിസാന്‍ സഭ അഖിലേന്ത്യാ സമ്മേളനത്തിന്റെ കൊടിതോരണം കെട്ടിയിരുന്നത്. പരിപാടി കഴിഞ്ഞിട്ടും തോരണങ്ങള്‍ അഴിച്ചിരുന്നില്ല. ഇന്നലെ അയ്യന്തോള്‍ ഭാഗത്തു നിന്ന് ചുങ്കത്തിന് സമീപമുള്ള വക്കീലാഫീസിലേക്ക് പോവുകയായിരുന്നു അഭിഭാഷക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കാറ്റില്‍ പാറിവീണ തോരണം ഇവരുടെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വാഹനത്തിന്റെ വേഗത കുറവായതിനാല്‍ വലിയ അപകടം ഉണ്ടായില്ല. ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അഭിഭാഷക കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കി. ഇതിന് പിന്നാലെ തോരണങ്ങള്‍ അഴിച്ചുമാറ്റാന്‍ പൊലീസ് നിര്‍ദേശിക്കുകയായിരുന്നു.

സമാന സംഭവം ഇടുക്കി തൊടുപുഴയില്ലും ഉണ്ടായി. റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരുക്കേറ്റിരുന്നു. സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കെസെടുക്കുകയും ചെയ്തു.