മയക്കുമരുന്ന് വില്പന , കഞ്ചാവ് കടത്ത് ; മോഷണം ; മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി നിരവധി കേസുകൾ ; കാപ്പ കേസിൽ പ്രതി അറസ്റ്റിൽ

Spread the love

മലപ്പുറം:മലപ്പുറത്തു വിവിധ സ്ഥലങ്ങളിൽ മയക്കുമരുന്ന് വില്പന നടത്തിയ പ്രതിയെ കാപ്പ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു. കീഴാറ്റൂര്‍ വടക്കുംതല സ്വദേശി എരുകുന്നത്ത് പ്രദീപ് നെയാണ് (47) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

video
play-sharp-fill

കഴിഞ്ഞ വര്‍ഷം മലപ്പുറം എകസൈസില്‍ 2.5 കിലോ കഞ്ചവ് കൈവശം വെച്ചതിനും കേസുണ്ട്. വലിയ അളവില്‍ കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഇയാളെ ഒരു വര്‍ഷത്തേയ്ക്കാണ് കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.