ക്രിസ്‌മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്ക് ; കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന് കേരളം; റെയിൽവേ ബോർഡ് ചെയർമാന് കത്തുമായി മന്ത്രി
സ്വന്തം ലേഖകൻ
തിരുവനന്തപുരം :ക്രിസ്‌മസ്, പുതുവത്സര ആഘോഷ കാലത്തെ തിരക്കൊഴിവാക്കാൻ കൂടുതൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവുമായി കേരളം. കൂടുതൽ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്‌ദുറഹിമാൻ റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.ത്രിപാഠിയ്‌ക്ക് കത്തയച്ചു. നിലവിലെ ട്രെയിനുകളിൽ കോച്ച് വർധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട് .
കേരളത്തിന് കൂടുതൽ ട്രെയിനുകൾ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം രാജ്യസഭാ എംപി വി.ശിവദാസനും റെയിൽവേ മന്ത്രിയ്ക്ക് കത്ത് നൽകിയിരുന്നു. ദില്ലി, ബെംഗളൂരു, മുംബൈ, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ആവശ്യമായ ട്രെയിനുകൾ ഇല്ലെന്നും വിമാനയാത്രക്കൂലി കുത്തനെ ഉയർന്നതോടെ വ്യോമയാത്ര അപ്രാപ്യമായ സാഹചര്യമാണെന്നും ഈ സാഹചര്യത്തിൽ കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group