video
play-sharp-fill

ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച്‌ മുഖ്യമന്ത്രി; എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും;  സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്ന് ശശീന്ദ്രൻ

ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച്‌ മുഖ്യമന്ത്രി; എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും; സര്‍ക്കാരിനെതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്ന് ശശീന്ദ്രൻ

Spread the love

സ്വന്തം ലേഖിക

വയനാട്: ബഫര്‍സോണില്‍ ഉന്നതതലയോഗം വിളിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍.

എല്ലാ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. വനവുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നമുണ്ടായാലും അതിനെ പര്‍വതീകരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവപ്പെട്ട കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു. ബഫര്‍സോണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചര്‍ച്ച തുടങ്ങിയ വിഷയമാണ്. എന്നാല്‍ വാര്‍ത്തകള്‍ ശ്രദ്ധിച്ചാല്‍ തോന്നും ഇത് ഇപ്പോള്‍ പൊട്ടിമുളച്ച സംഭവമാണെന്ന്.

സര്‍ക്കാരിന് എതിരായ സമരങ്ങള്‍ കര്‍ഷകനെ സഹായിക്കാനല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിനൊപ്പം നേരിട്ടുള്ള പരിശോധന റിപ്പോര്‍ട്ട് പിന്നീട് നല്‍കുമെന്ന് സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ ആലോചന.

കോടതിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച്‌ എജിയും സ്റ്റാന്‍റിങ് കൗസലുമായും ചര്‍ച്ച ചെയ്യും. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാവകാശം തേടലും പരിഗണനയിലുണ്ട്.