video
play-sharp-fill

ആരെങ്കിലും കുഴിയിൽ വീണ് മരിച്ചാലെ ഞങ്ങൾ കുഴിയടക്കൂ ; കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലത്തിൽ മരണക്കുഴി; പാലത്തിലെ കുഴിയിൽ ചാടി ഇരുചക്ര വാഹനങ്ങൾ  അപകടത്തിൽ പെടുന്നത് നിത്യസംഭവം; കളക്ടറും ജില്ലാ പൊലീസ് മേധാവിയുമടക്കമുള്ളവർ വീട്ടിലേക്ക് പോകുന്ന വഴിയിലെ മരണക്കുഴി ഒന്ന്   നികത്താമോ സാറന്മാരേ !

Spread the love

കോട്ടയം : കഞ്ഞിക്കുഴിയിലെ റെയിൽവേ മേൽപ്പാലത്തിന്റെ പണിപൂർത്തീകരിച്ചിട്ട് മൂന്നുവർഷത്തോളം ആയതേയുള്ളൂ. പക്ഷേ പാലത്തിൽ രണ്ട് കുഴി ഉണ്ടായിട്ട് മാസങ്ങളായി.

കളക്ടറും ഡെപ്യൂട്ടി കളക്ടറും ജില്ലാ പോലീസ് മേധാവിയുമൊക്കെ നിരന്തരം കടന്നുപോകുന്ന വഴിയാണിത്…എന്നാൽ ഈ അപകട കുഴി മൂടാൻ ഇതുവരെയും അധികാരികൾ തയ്യാറായിട്ടില്ല.

കോട്ടയം നഗരത്തിലെ പ്രധാന റോഡായതു കൊണ്ട് തന്നെ നിത്യവും ധാരാളം വാഹനങ്ങളാണ് ഈറോഡ് വഴി കടന്നു പോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കുഴി കാണാതെ വരുന്ന വാഹനങ്ങൾ തിരക്കിനിടയിൽ പെട്ട് അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. മഴപെയ്ത് വെള്ളം കുഴിയിൽ നിറഞ്ഞാലും യാത്രക്കാർ അപകടത്തിൽ പെടും. പല തവണ ബൈക്ക് യാത്രക്കാർ കുഴിയിൽ വീണെങ്കിലും അപകടമുണ്ടാകാതെ രക്ഷപെട്ടത് തലനാരിഴക്കാണ്.

അപകടങ്ങൾ തുടർക്കഥ ആകുമ്പോഴും കണ്ണുപൂട്ടി നടക്കുകയാണ് അധികാരികൾ. അപകട കെണി ഒരുക്കുന്ന ഇത്തരം കുഴികൾ കണ്ണിൽ പെട്ടാലും അത് നേരെയാക്കാൻ ഇവർ മെനക്കെടാറില്ല. കാരണം ജീവൻ പോകുന്നത് വല്ലവന്റേതുമാണല്ലോ.

കഴിഞ്ഞ വർഷം നീലിമംഗലം പാലത്തിലെ കുഴിയിൽ ചാടിയ ഓട്ടോ റിക്ഷാ മറിഞ്ഞ് യുവാവ് മരിച്ചിരുന്നു.
യുവാവിന്റെ ജീവൻ നഷ്ടമായതിന്റെ തൊട്ടുപിന്നാലെ അധികൃതർ കുഴിയും നികത്തി. ഇത്തരത്തിൽ ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടാലെ ഈ കുഴിയും നികത്തൂ എന്ന വാശിയാണ് അധികൃതർക്ക്