മലനിരകള്‍ക്കിടയിലെ കോടമഞ്ഞും കാറ്റും കണ്ണഞ്ചിപ്പിക്കുന്ന ആകാശക്കാഴ്ചകളും…! സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ ഒരു ദൃശ്യവിസ്മയം; ഇല്ലിക്കല്‍കല്ലിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Spread the love

സ്വന്തം ലേഖിക

കോട്ടയം: മലനിരകള്‍ക്കിടയിലെ കോടമഞ്ഞും കാറ്റും കണ്ണഞ്ചിപ്പിക്കുന്ന ആകാശക്കാഴ്ചയും കാണാന്‍ സഞ്ചാരികള്‍ ഇല്ലിക്കല്‍ കല്ലിലേയ്ക്കെത്തുന്നു.

ക്രിസ്മസ്, ന്യൂ ഇയര്‍ ഉത്സവസീസണും അവധിയും ആകുന്നതോടെ തിരക്ക് ഇനിയും കൂടാം. മൂന്ന് പാറക്കൂട്ടങ്ങള്‍ ചേരുന്ന, സമുദ്രനിരപ്പില്‍ നിന്ന് നാലായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇല്ലിക്കല്‍ കല്ല് ജില്ലയുടെ കിഴക്കന്‍ മേഖലയായ തലനാട് പഞ്ചായത്തിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ഹില്‍ടോപ്പ് ടൂറിസത്തിന്റെ ഭാഗമാണിത്. മണ്‍സൂണ്‍ കാലത്തും ശൈത്യകാലത്തുമാണ് കൂടുതല്‍ പേര്‍ എത്തുന്നത്.

അടുത്തകാലത്തായി ഇവിട‌േയ്ക്കുള്ള റോഡുകള്‍ നവീകരിക്കുകയും പടവുകള്‍ സ്ഥാപിക്കുകയും ചെയ്തു. മുകളിലേയ്ക്ക് ജീപ്പ് സര്‍വീസുമുണ്ട്. ചെറിയ കോഫി ഷോപ്പുകളും വാഹനപാര്‍ക്കിംഗും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കി.

ഡി.ടി.പി.സി.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം മേഖലകളില്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നത് ഇല്ലിക്കല്‍ കല്ലില്‍ നിന്നാണ്. കോവിഡ് കാലത്തിന് ശേഷം സാധാരണ ദിവസങ്ങളില്‍ 10000 രൂപയും അവധി ദിവസങ്ങളില്‍ അറുപതിനായിരം രൂപയുമാണ് വരുമാനം.
ടിക്കറ്റ് ചാര്‍ജ് 20 രൂപയും സീനിയര്‍ സിറ്റിസണ്‍സിന് 13 രൂപയുമാണ്.