“വര്‍ഷങ്ങള്‍ എത്ര കടന്നുപോയാലും.. ഈ ദിവസം ഞാന്‍ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു…. “; അകാലത്തില്‍ പൊലിഞ്ഞുപോയ മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി കെ എസ് ചിത്ര; ഹൃദയസ്പര്‍ശിയായ വാക്കുകൾ….

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: അകാലത്തില്‍ പൊലിഞ്ഞു പോയ മകള്‍ നന്ദനയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച്‌ ഗായിക കെ.എസ് ചിത്ര.

മകളുടെ പിറന്നാള്‍ ദിനത്തിൽ സമൂഹമാധ്യമത്തിലൂടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച്‌ കൊണ്ടാണ് ചിത്ര മകള്‍ക്ക് ആശംസ നേര്‍ന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“സ്വര്‍ഗ്ഗത്തിലെ നിന്റെ ജന്മദിനമാണിന്ന്. വര്‍ഷങ്ങള്‍ വന്നുപോയാലും നിനക്ക് പ്രായം കൂടാത്തൊരിടത്ത്, സ്വര്‍ഗത്തില്‍ മാലാഖമാര്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിക്കൂ. എന്റെ അരികിലില്ലെങ്കിലും നീയെവിടെ സുരക്ഷിതയാണെന്ന് എനിക്കറിയാം. ഈ ദിവസം ഞാന്‍ നിന്നെ കുറച്ചധികം മിസ് ചെയ്യുന്നു. ഒരുപാട് സ്നേഹിക്കുന്നു. പ്രിയപ്പെട്ട നന്ദനക്ക് പിറന്നാള്‍ ആശംസകള്‍”- ചിത്ര കുറിച്ചു.

നന്ദന എന്നും ഹൃദയത്തില്‍ ജീവിക്കുമെന്നാണ് മകളുടെ ഓര്‍മ ദിനത്തില്‍ കെ എസ് ചിത്ര എഴുതിയിരിക്കുന്നത്. സ്‍നേഹം ചിന്തകള്‍ക്ക് അപ്പുറമാണെന്നും ഓര്‍മകള്‍ എക്കാലവും ഹൃദയത്തില്‍ ജീവിക്കുമെന്നും ചിത്ര കുറിച്ചു.

എറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രക്കും ഭര്‍ത്താവ് ജയശങ്കറിനും നന്ദന ജനിക്കുന്നത്. എന്നാല്‍ ഈ സന്തോഷം അധിക കാലം നീണ്ടുനിന്നില്ല. ഒൻപത് വയസ് തികയും മുന്നേ 2011 ല്‍ നന്ദന ഈ ലോകത്തോട് വിടപറയുകയായിരുന്നു.

എന്നും ചിരിച്ചുകൊണ്ടു കാണുന്ന കെ എസ് ചിത്രയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു മകള്‍ നന്ദനയുടെ മരണം. ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണായിരുന്നു മരണം.