video
play-sharp-fill
മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ  നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി കോച്ചിംഗ് ക്ലാസ് ആരംഭിച്ചു

മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പിഎസ്‌സി കോച്ചിംഗ് ക്ലാസ് ആരംഭിച്ചു

സ്വന്തം ലേഖിക

കോട്ടയം: മുനിസിപ്പൽ പരിസരത്തെ ഉദ്യോഗാർത്ഥികൾക്ക് പ്രയോജന പ്രദമാകാനുള്ള ലക്ഷ്യത്തിൽ മുട്ടമ്പലം മുൻസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സൗജന്യ പി എസ് സി കോച്ചിംഗ് ക്ലാസ് തുടങ്ങി.

ക്ലാസിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ശങ്കരൻ ഉദ്ഘാടനം നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈസ് പ്രസിഡൻ്റ് സിബി കെ വർക്കി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്യാംകുമാർ സ്വാഗതം പറഞ്ഞു.

മുനിസിപ്പൽ കൗൺസിലേഴ്സ് റീബ വർക്കി, പി ഡി സുരേഷ്, അജിത് പൂഴിത്തറ എന്നിവർ ആശംസകൾ അർപ്പിച്ചു. അമൽ മനോജ് നയിച്ച ക്ലാസ്സിനു ശേഷം കമ്മിറ്റി അംഗം അമൽ ജേക്കബ് കൃതജ്ഞത പറഞ്ഞു.