video
play-sharp-fill

രാസലഹരിക്ക് പിന്നാലെ മദ്യവും; മാഹിയിൽ നിന്ന് വയനാട്ടിലേക്ക് മദ്യം കടത്തൽ ; മിനി പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 17 ലിറ്ററോളം മദ്യവുമായി ഡ്രൈവർ പിടിയിൽ

രാസലഹരിക്ക് പിന്നാലെ മദ്യവും; മാഹിയിൽ നിന്ന് വയനാട്ടിലേക്ക് മദ്യം കടത്തൽ ; മിനി പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 17 ലിറ്ററോളം മദ്യവുമായി ഡ്രൈവർ പിടിയിൽ

Spread the love

കല്‍പ്പറ്റ: വയനാട്ടിലേക്ക് മാഹിയിൽ നിന്ന് മദ്യം കടത്താൻ ശ്രമിക്കുന്നതിനിടയിൽ ഡ്രൈവർ അറസ്റ്റിൽ . കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് പിടിയിലായത്. 16.8 ലിറ്റര്‍ മദ്യം ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പിടികൂടിയത് .ഇയാള്‍ മദ്യം കടത്താന്‍ ഉപയോഗിച്ച മിനി പിക് അപ് വാനും എക്‌സൈസ് പിടിച്ചെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി ഏഴരയോടെ പുലിയാര്‍മല ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ബാല സുബ്രമണ്യന്‍ ഇതുവഴി വാഹനവുമായി എത്തിയത്. ഈ വിവരം നേരത്തെ തന്നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌കോഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. ഹരിനന്ദനന്‍, വയനാട് സൈബര്‍ സെല്ലിലെ പ്രിവന്റീവ് ഓഫീസര്‍ പി.എസ്. വിനീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി. രഘു, എം. സുരേഷ്, വി.ബി. നിഷാദ് എന്നിവര്‍ പങ്കെടുത്തു.