ശബരിമലയിൽ ഭക്തജനത്തിരക്കിൽ നേരിയ കുറവ്; ഇന്ന് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയതത് 76103 പേർ; കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കാൻ ആലോചന

Spread the love

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്കിൽ നേരിയ കുറവ്. അവധി ദിനമായിട്ടും ഇന്ന് 76103 പേർ മാത്രമാണ് വെർച്വൽ ക്യൂ വഴി ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് നിയന്ത്രണാതീതമായതോടെ സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ തുടരുകയാണ്.

കുട്ടികൾക്കും പ്രായമേറിയവർക്കുമായി പ്രത്യേക ക്യു സജ്ജീകരിക്കാൻ നേരത്തെ തീരുമാനമെടുത്തെങ്കിലും വിശദമായ ആലോചനകൾക്ക് ശേഷം നടപ്പിലാക്കാമെന്ന നിലപാടിലാണ് പോലീസ്. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും തിരക്ക് വർധിക്കാനാണ് സാധ്യത.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group