play-sharp-fill
പ്രധാനമന്ത്രിയെ അവഹേളിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്കെതിരെ ബിജെപി കോട്ടയത്ത്‌ പ്രതിഷേധ പ്രകടനവും കോലം കത്തിയ്ക്കലും നടത്തി; ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ  ഉദ്ഘാടനം നിർവ്വഹിച്ചു

പ്രധാനമന്ത്രിയെ അവഹേളിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്കെതിരെ ബിജെപി കോട്ടയത്ത്‌ പ്രതിഷേധ പ്രകടനവും കോലം കത്തിയ്ക്കലും നടത്തി; ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: ഇന്ത്യയുടെ പ്രധാനമന്ത്രിയെ അവഹേളിച്ച പാകിസ്ഥാൻ വിദേശകാര്യ മന്ത്രിക്കെതിരെ ബിജെപി കോട്ടയത്ത്‌ പ്രതിഷേധ പ്രകടനവും കോലം കത്തിയ്ക്കലും നടത്തി.

ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. 135 കോടി ജനങ്ങൾ ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ വികസനങ്ങൾ തിരിച്ചറിയുകയും അദ്ദേഹത്തിന് പിന്തുണ കൊടുത്തു കൊണ്ടിരിക്കുന്ന സമയത്തു പ്രധാനമന്ത്രിക്കെതിരായിട്ടുള്ള ഇത്തരം പരാമർശങ്ങൾ പാകിസ്താനെതിറായിട്ടു ശക്തമായ ജനവികാരം ഉണ്ടാകാൻ കാരണമാവുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യ എത്താതിരിയ്ക്കാൻ പാകിസ്താന്റെ ശ്രമം പരാജയപ്പെട്ടതിനെ തുടർന്നു വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാൻ ചെന്നെത്തിയത്. തീവ്രവാദത്തിന് വേണ്ട സഹായം ചെയ്തു കൊടുത്തു കൊണ്ട് രാജ്യം വലിയ പട്ടിണിയിലേക്ക് പോകുന്നു.

രാജ്യത്തു വലിയ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ അവസരത്തിൽ ശ്രദ്ധ തിരിച്ചു വിടുന്നതിനാണ് ലോകാരാധ്യാനായിട്ടുള്ള ഭാരതത്തിന്റെ പ്രധാനമന്ത്രിക്കെതിരായിട്ട് ഇത്തരത്തിൽ നീചമായിട്ടുള്ള പ്രയോഗങ്ങൾ നടത്തുന്നതെന്നും അതിനെതിരായിട്ട് ശക്തമായിട്ടുള്ള പ്രതിഷേധം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോട്ടയം മണ്ഡലം പ്രസിഡന്റ്‌ അരുൺ മൂലെടം അധ്യക്ഷത വഹിച്ചു. മേഖല ഉപാധ്യക്ഷൻ ടി എൻ ഹരികുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, ജില്ലാ ഭാരവാഹികൾ ആയിട്ടുള്ള കെ പി ഭുവനേഷ്, അഖിൽ രവീന്ദ്രൻ, സോബിൻ ലാൽ, അശ്വന്ത് മാമലശ്ശേരിൽ, റീബ വർക്കി, ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.