ബിൽക്കിസ് ബാനു കേസ്: പുനഃപരിശോധനാ ഹർജി തള്ളി; പ്രതികളുടെ മോചനം സംബന്ധിച്ച് തീരുമാനം ഗുജറാത്തിൻ്റേത്.
2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ കൂട്ട ബലാത്സംഗം ചെയ്യുകയും കുടുംബത്തെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികളുടെ മോചനവും ആയി ബന്ധപ്പെട്ട് ബിൽക്കിസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളി.
ജസ്റ്റിസ്മാരായ അജയ് രസ്തോഗി, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് പുനപരിശോധന ഹർജി പരിഗണിച്ച് തള്ളിയത്.
മോചനം ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപേക്ഷ പരിഗണിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീംകോടതി മെയ് 13ന് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നൽകിയ പുനഃപരിശോധന ഹർജി ആണ് സുപ്രീംകോടതി തള്ളിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറ്റകൃത്യം നടന്ന സംസ്ഥാനത്തിലെ നിയമത്തിൻറെ അടിസ്ഥാനത്തിൽ മോചനം സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന ത്തവശ്യമാണ് തള്ളിയത്.
കേസിലെ വിചാരണ മഹാരാഷ്ട്രയിൽ നടന്നതിനാൽ, ഗുജറാത്തിലെ നിയമത്തിൻ്റെ അടിസ്ഥാനത്തിൽ മോചനം സംബന്ധിച്ച തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് അധികാരം ഇല്ലെന്നാണ് ബിൽക്കിസ് ബാനു പുനഃപരിശോധനാ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
മഹാരാഷ്ട്ര സർക്കാരാണ് മോചന അപേക്ഷയിൽ തീരുമാനമെടുക്കേണ്ടത് എന്നും പുനപരിശോധന ഹർജി പറഞ്ഞിരുന്നു. എന്നാൽ ഈ വാദം അംഗീകരിക്കാൻ സുപ്രീം കോടതി തയ്യാറായില്ല