സംസ്ഥാനത്ത് ഇന്ന് ( 17/12/2022) സ്വർണവിലയിൽ വർധനവ്; 200 രൂപ കൂടി പവന് 39960 രൂപയിലെത്തി

Spread the love

തിരുവനന്തപുരം: വീഴ്ചയില്‍ നിന്നും കുതിച്ചുചാടി സ്വര്‍ണവില. സംസ്ഥാനത്ത് ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 200 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വില വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

video
play-sharp-fill

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 രൂപ ഉയർന്നു. ഇന്നലെ 40 രൂപ കുറഞ്ഞിരുന്നു. വിപണിയിൽ ഇന്നത്തെ വില 5015 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 4145 രൂപയാണ്.

സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 73 രൂപയാണ്. ഇന്നലെ ഒരു രൂപ കുറഞ്ഞിരുന്നു. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 4995

പവന്- 39960