ഐഎഫ്എഫ്കെ വേദിയിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ; തനിക്കിത് പുത്തരിയല്ലെന്ന് രഞ്ജിത്ത്

Spread the love

തിരുവനന്തപുരം: ഐഎഫ്എഫ്കെ സമാപന വേദിയിൽ സ്വാ​ഗത പ്രസം​ഗത്തിത്തിനിടെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന് കൂവൽ.
എന്നാൽ കൂവൽ തനിക്ക് പുത്തരിയല്ലെന്ന് രഞ്ജിത്ത് മറുപടി നൽകി.

എസ്എഫ്ഐയിലൂടെ തുടങ്ങിയ തനിക്ക് കൂവൽ പുത്തരിയല്ല. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്ക് സീറ്റ് കിട്ടാത്തവരാണ് കൂവുന്നത്.ചിത്രം തീയറ്ററിൽ വരുമ്പോൾ കാണാം ആരൊക്കെ കാണാനെത്തുമെന്ന്. ഈ ചടങ്ങിൽ ഞാൻ വന്നത് എന്റെ ഭാ​ര്യയുമായിട്ടാണ്. ഭർത്താവിനെ കൂവുന്ന ഒരു വേദിയിലേക്ക് സാക്ഷിയാകാൻ വരുന്ന ഭാ​ര്യയോട് നമുക്കത് ഒരുമിച്ച് ആസ്വദിക്കാം എന്ന് പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഐ.എഫ്.എഫ്.കെക്കിടെ ചില വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. സിനിമയുടെ റിസർവേഷനുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മമ്മുട്ടി ചിത്രം നൻ പകൽ മയക്കമെന്ന സിനിമയുടെ റിസർവേഷനുമായി ബന്ധപ്പെട്ട പ്രതിഷേധം കൈയ്യാങ്കളിയിലെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group