video
play-sharp-fill

“വളരെ നന്ദി കേരളം…”; കേരളത്തിലെ തന്റെ കട്ടൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്‌ നെയ്‌മര്‍

“വളരെ നന്ദി കേരളം…”; കേരളത്തിലെ തന്റെ കട്ടൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച്‌ നെയ്‌മര്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: ലോകകപ്പ് തോല്‍വിയില്‍ ഏറെ നിരാശരായിരുന്നു നെയ്‌മറും ബ്രസീല്‍ ആരാധകരും.

മത്സരശേഷം ഗ്രൗണ്ടിലിരുന്ന് കരയുന്ന ചിത്രം ലോകമാകെ വലിയ പ്രചാരമാണ് നേടിയത്.
തോല്‍വിയ്‌ക്ക് ശേഷം വിരമിക്കല്‍ സൂചനകള്‍ പുറത്തുവന്നെങ്കിലും അതല്ല തല്‍ക്കാലം ടീമില്‍ നിന്ന് അല്‍പം മാറിനില്‍ക്കാനാണ് നെയ്‌മര്‍ തീരുമാനിച്ചത് എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴും നെയ്‌മര്‍ക്ക് ആശ്വാസവുമായി കേരളത്തില്‍ നിന്നടക്കം ലോകമാകെയുള‌ള ആരാധകര്‍ സന്ദേശങ്ങളയക്കുന്നുമുണ്ട്. ഇതിനിടെ കേരളത്തില്‍ നിന്നുള‌ള ഒരു ചിത്രം തന്റെ ഇന്‍സ്‌റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവച്ചിരിക്കുകയാണ് നെയ്‌മര്‍.

തന്റെ നമ്പരുള‌ള ജേഴ്‌സിയണിഞ്ഞ ഒരാള്‍ കുട്ടിയുമായി കൂറ്റന്‍ കട്ടൗട്ട് നോക്കി നില്‍ക്കുന്നതാണ് ചിത്രം. ലോകത്തിന്റെ നിരവധിയിടങ്ങളില്‍ നിന്നും ഇത്തരത്തില്‍ തനിക്കുള‌ള സ്‌നേഹം ലഭിക്കുന്നതായും വളരെ നന്ദി കേരളം എന്നുമാണ് പോസ്‌റ്റില്‍ നെയ്‌മര്‍ കുറിച്ചത്.

ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായ ടീമാണ് ബ്രസീല്‍. എക്‌സ്‌ട്രാ ടൈമില്‍ ആദ്യ പകുതിയില്‍ നെയ്‌മര്‍ നേടിയ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും ക്രൊയേഷ്യ ഗോള്‍ മടക്കിയതോടെയാണ് പെനാള്‍ട്ടി ഷൂട്ടൗട്ടിലേക്ക് മത്സരം നീണ്ടത്.