സരിത നായർക്ക് വീണ്ടും തിരിച്ചടി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽനിന്നു മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് സോളാർ കേസ് പ്രതി സരിത എസ്.നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ എ.എസ്.ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. എസ്.എ.ബോബ്ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവില്‍ ഈ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ നിരന്തരം ഹാജരായില്ല എന്ന കാരണത്താലാണ് ഹർജി തളളിയത്.