play-sharp-fill
മന്ത്രിയുടെ ഫെയ്സ്‌ബുക്ക് പേജ് തുറന്നപ്പോള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെയും ലോട്ടറിയുടെയും ഗെയിമുകളുടെയും ലിങ്കുകള്‍; ക്ലിക്ക് ചെയ്താല്‍ ഉടൻ പണം പോകും; വ്യാജ പരസ്യ ലിങ്കുകള്‍ വഴി പണം തട്ടുന്ന സംഘം ഹാക്ക് ചെയ്തത് മന്ത്രി കെ.രാജന്റെയും മുൻമന്ത്രി കെ കെ ശൈലജയുടെയും ഫെയ്സ്‌ബുക്ക് പേജുകള്‍; തട്ടിപ്പിൻ്റെ മറ്റൊരു മുഖം…..!

മന്ത്രിയുടെ ഫെയ്സ്‌ബുക്ക് പേജ് തുറന്നപ്പോള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന്റെയും ലോട്ടറിയുടെയും ഗെയിമുകളുടെയും ലിങ്കുകള്‍; ക്ലിക്ക് ചെയ്താല്‍ ഉടൻ പണം പോകും; വ്യാജ പരസ്യ ലിങ്കുകള്‍ വഴി പണം തട്ടുന്ന സംഘം ഹാക്ക് ചെയ്തത് മന്ത്രി കെ.രാജന്റെയും മുൻമന്ത്രി കെ കെ ശൈലജയുടെയും ഫെയ്സ്‌ബുക്ക് പേജുകള്‍; തട്ടിപ്പിൻ്റെ മറ്റൊരു മുഖം…..!

സ്വന്തം ലേഖിക

തിരുവനന്തപുരം: സെലിബ്രിറ്റികളുടെ ഫെയ്സ്‌ബുക്ക് പേജുകള്‍ ഹാക്ക് ചെയ്ത് പണം തട്ടിപ്പിനും വിവരം ചോര്‍ത്തലിനും ഉപയോഗിക്കുന്നത് പതിവായിരിക്കുകയാണ്.


ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഫെയ്സ്‌ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടത് ഒക്ടോബറിലാണ്. രണ്ടു വീഡിയോ മെസ്സേജുകളാണ് അന്ന് പേജില്‍ പോസ്റ്റ് ചെയ്തത്. നേരത്തെ, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം അനില്‍കുമാറിന്റെ ഫെയ്സ്‌ബുക്ക് പേജ് ഹാക്ക് ചെയ്തിരുന്നു. ഏറ്റവുമൊടുവില്‍ മന്ത്രി കെ.രാജന്‍, മുന്‍ മന്ത്രി കെ കെ ശൈലജ എന്നിവരുടെ ഫെസ്‌ബുക്ക് പേജുകളാണ് ഹാക്ക് ചെ്‌യ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രി കെ.രാജന് ഒരു മാസം ഫെയ്‌സ്‌ബുക്ക് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഔദ്യോഗിക പേജിന്റെ നിയന്ത്രണം ഹാക്കര്‍മാരുടെ കൈകളിലായിരുന്നു. അനാവശ്യ ഉള്ളടക്കം അടങ്ങിയ ലിങ്കുകളും ഫോട്ടോകളും ഹാക്കര്‍മാര്‍ തുടര്‍ച്ചയായി പോസറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് പേജിന്റെ നിയന്ത്രണം മന്ത്രിക്ക് തിരിച്ചുകിട്ടിയത്. പ്രശ്‌നം പരിഹരിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ ജിയാസ് ജമാലിന് മന്ത്രി തന്റെ പേജിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

മന്ത്രി കെ രാജന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത് ഓണ്‍ലൈന്‍ ലോട്ടറികളുടെയും, ഓണ്‍ലൈന്‍ ഗെയിമുകളുടെയും മറ്റും പരസ്യ ലിങ്കുകളാണ്. ക്ലിക്ക് ചെയ്താല്‍ കാശ് പോകുന്ന വഴി അറിയില്ല. എന്തുകൊണ്ടാണ് മന്ത്രിമാരുടെയും സിനിമാ താരങ്ങളുടെയും ഒക്കെ ഫെയ്സ്‌ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍, തട്ടിപ്പിനും വേണമല്ലോ വിശ്വാസ്യത.

വേരിഫൈഡ് പേജുകള്‍ ആകുമ്പോള്‍ പെട്ടെന്ന് ആരും സംശയിക്കില്ല.
ഡല്‍ഹി എയിംസ്, ആശുപത്രിയുടെ സൈറ്റ് ഹാക്ക് ചെയ്തത് ചൈനീസ് സംഘമെന്ന് അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. അമിത് ഷായും, സോണിയ ഗാന്ധിയും അടക്കം പ്രമുഖര്‍ ചികിത്സ തേടാറുള്ള ആശുപത്രിയുടെ നാലു സര്‍വറുകളിലെ പൂര്‍ണ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു.

പുതിയ കാലത്ത് ഡാറ്റ അല്ലെങ്കില്‍, വിവരം തന്നെയാണ് പണമുണ്ടാക്കാനുള്ള വലിയ മാര്‍ഗ്ഗങ്ങളിലൊന്ന്. അതുകൊണ്ട് തന്നെ സെലിബ്രിറ്റികളുടേതടക്കം സൈറ്റുകളും എഫ്ബി പേജുകളും ഹാക്ക് ചെയ്യുന്നത് വിവരം ചോര്‍ത്താനോ, വ്യാജ സൈറ്റുകളിലൂടെ പണം തട്ടാനോ ഒക്കെയാവും.