play-sharp-fill
ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം ; കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കയറുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍ ലോക്ക് കട്ടകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടു; അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യം ശക്തം

ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസം ; കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ ബസുകള്‍ കയറുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍ ലോക്ക് കട്ടകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ടു; അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തണമെന്ന ആവശ്യം ശക്തം

കോട്ടയം: ദീപാവലി ദിവസം വളരെ വേഗത്തില്‍ പണികള്‍ പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ കോട്ടയം കെഎസ്‌ആര്‍ടിസി ഡിപ്പോയില്‍ കുഴികള്‍ രൂപപ്പെട്ടു. ബസുകള്‍ കയറുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍ ലോക്ക് കട്ടകള്‍ ഇളകിപ്പോയാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.

ബസുകള്‍ എപ്പോഴും കയറിയിറങ്ങുന്നതിനാൽ കട്ടകള്‍ കൂടുതൽ ഇളകി കുഴിയുടെ വ്യാപ്തി ഓരോ ദിവസവും വര്‍ധിക്കുകയാണ്. മഴ പെയ്യുന്നതോടെ വെള്ളവും നിറഞ്ഞിരിക്കുകയാണ്.


വേഗത്തിലുള്ള പണിക്കിടയില്‍ ശരിയായ രീതിയില്‍ ഇന്‍റര്‍ലോക്ക് കട്ടകള്‍ ഉറപ്പിക്കാത്തതാണ് ഇളകി പോകാന്‍ കാരണം. അതേപോലെ റോഡിനോടു ചേര്‍ന്നുള്ള ഭാഗം സിമന്‍റ് ഇട്ട് ലോക്ക് ചെയ്യേണ്ടതുമാണ് ഇതു ചെയ്തിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതല്‍ സ്ഥലങ്ങളില്‍ ലോക്ക് കട്ടകള്‍ ഇളകാന്‍ തുടങ്ങിയിട്ടുണ്ട്. അടിയന്തരമായി അറ്റകുറ്റപണികള്‍ നടത്തി ഇന്‍റര്‍ ലോക്ക് പോയിന്‍റ് ചെയ്തില്ലെങ്കില്‍ കൂടുതല്‍ ഭാഗത്തെ ലോക്ക് കട്ടകള്‍ ഇളകി കുഴികള്‍ രൂപപ്പെടും. പുതുമയുടെ മോടി മായുന്നതിനു മുൻപേ ഇത്തരത്തിലുള്ള കേടുപാടുകള്‍ ഉണ്ടായത് നിര്‍മാണ പ്രവര്‍ത്തനത്തിനെ അപാകതയാണെന്ന് ആരോപണം ശക്തമാണ്. അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.