
സ്വന്തം ലേഖിക
മാവേലിക്കര: ദുര്‍മന്ത്രവാദത്തിനിടെ യുവതിക്കും മാതാവിനും ക്രൂര മര്‍ദനം.
ഭര്‍ത്താവടക്കം ആറു പേര്‍ അറസ്‌റ്റില്‍.
പഴകുളം പടിഞ്ഞാറ് ചിറയില്‍ കിഴക്കതില്‍ അനീഷ് (34), താമരക്കുളം മേക്കുംമുറി ഇരപ്പന്‍പാറ സൗമ്യ ഭവനത്തില്‍ ഷിബു (31), ഭാര്യ ഷാഹിന (23) മന്ത്രവാദി കുളത്തൂപ്പുഴ ചന്ദനക്കാവ് തിങ്കള്‍ കരിക്കകത്ത് ബിലാല്‍ മന്‍സില്‍ സുലൈമാന്‍ (52), സഹായികളായ കുളത്തൂപ്പുഴ നെല്ലിമൂട് ഇമാമുദ്ദീന്‍ മന്‍സില്‍ അന്‍വര്‍ ഹുസൈന്‍ (28), സഹോദരന്‍ ഇമാമുദ്ദീന്‍ (35) എന്നിവരാണ് അറസ്‌റ്റിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അനീഷിന്റെ ഭാര്യ ഇലിപ്പക്കുളം സ്വദേശിനി ഫാത്തിമ(26)യും മാതാവ് സാജിദയും നല്‍കിയ പരാതിയിലാണു നടപടി.
ആദിക്കാട്ടുകുളങ്ങര അമ്മന്‍കോവില്‍ ജങ്‌ഷനു സമീപമുള്ള വാടക വീട്ടില്‍ വച്ച് മന്ത്രവാദക്രിയയ്‌ക്കിടെ ബലപ്രയോഗം നടത്തി ശാരീരികമായി ഉപദ്രവിച്ചെന്നാണു പരാതി.
കഴിഞ്ഞ ദിവസം വൈകിട്ട് ആയിരുന്നു സംഭവം. ഇലിപ്പക്കുളത്ത് താമസിച്ചിരുന്ന ഇവര്‍ അടുത്തിടെ അനീഷിന്റെ സ്‌ഥലമായ ആദിക്കാട്ടുകുളങ്ങരയിലെ വാടക വീട്ടിലേക്കു താമസം മാറ്റിയിരുന്നു.
ബാധയൊഴിപ്പിക്കാനെന്ന പേരില്‍ നടത്തിയ മന്ത്രവാദത്തിനിടെ മകളെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണു മാതാവ് സാജിദക്ക് മര്‍ദനമേറ്റത്.
തൊട്ടിലില്‍ കിടന്ന ഒരുവയസുള്ള കുഞ്ഞിനെ വലിച്ച് താഴെയിട്ടു. ഇതെല്ലാം കണ്ട രണ്ടുവയസുകാരനായ മകന്‍ ഇപ്പോഴും ഭയപ്പാടിലാണ്. അവിടെ നിന്നും രക്ഷപ്പെട്ട് നൂറനാട് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.