സ്വന്തം ലേഖകൻ
കോഴിക്കോട്: രോഗബാധിതനായ ഉപ്പയെ പരിചരിക്കാൻ നാട്ടിലെത്തിയ പ്രവാസി ബൈക്കിൽ സഞ്ചരിക്കവേ തലയിൽ തേങ്ങ വീണ് മരിച്ചു. അത്തോളി കൊങ്ങന്നൂർ പുനത്തിൽ പുറായിൽ മുനീർ (49) ആണ് മരിച്ചത്.
സൗദി അറേബ്യയിലെ ഹായിൽ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീർ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കിൽ വരുമ്പോഴാണ് വഴിയരികിലെ തെങ്ങിൽനിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്.
ചികിത്സക്കിടെ ഇന്ന് പുലർച്ചെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. അത്തോളിയൻസ് ഇൻ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്. ഖബറടക്കം കൊങ്ങന്നൂർ ബദർ ജുമാമസ്ജിദിൽ നടന്നു.