video
play-sharp-fill

Tuesday, May 20, 2025
HomeMainമലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം സ്‌കൂളില്‍ ബസില്‍ നിന്നിറങ്ങി റോഡ്...

മലപ്പുറത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം സ്‌കൂളില്‍ ബസില്‍ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ; വീഡിയോ കാണാം

Spread the love

സ്വന്തം ലേഖകന്‍

മലപ്പുറം: സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഒന്‍പത് വയസ്സുകാരി മരണപ്പെട്ടു. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഫ്ന ഷെറിന്‍ ആണ് മരണപ്പെട്ടത്.


താനൂര്‍ തയ്യാല പാണ്ടിമുറ്റത്ത് ഇന്ന് ഉച്ചയോടെ 12:20ന് ആണ് അപകടമുണ്ടായത്. സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഗുരുതര പരിക്കുകളോടെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലും തുടര്‍ന്ന് തിരൂരങ്ങാടി എംകെഎച്ച് ഹോസ്പിറ്റലില്‍ എത്തിച്ചപ്പോയെക്കും മരണപ്പെട്ടു.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments