സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉപ്പള സ്വദേശി സമദിന്റെ മകന് ഷെഹ്സാദാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടം നടക്കുമ്പോള്‍ കുട്ടിയുടെ പിതാവ് അടുത്തുണ്ടായിരുന്നു. എന്നാല്‍ കുട്ടി ഡ്രൈനേജിന് അടുത്തേക്ക് പോയത് പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. കുട്ടി വീണ ശേഷമാണ് ചുറ്റുമുണ്ടായിരുന്നവര്‍ ഇത് കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിന് പിന്നിലുള്ള ഡ്രൈനേജില്‍ അറ്റകുറ്റപ്പണി നടത്താനായി മുകള്‍ ഭാഗം ഒന്നര ഇഞ്ച് സ്ക്വയറില്‍ തുറന്നിട്ടിരുന്നു. ഈ ദ്വാരത്തിലൂടെയാണ് കുട്ടി ഡ്രൈനേജില്‍ വീണത്.