മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ടെന്ന് മമ്മൂട്ടി; ബോഡി ഷെയ്മിംഗ് എന്ന് വ്യാപക വിമര്‍ശനം; ‘മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവനെ’ന്ന് ജൂഡും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സ്വന്തം ലേഖിക
കൊച്ചി: 2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018(2018- എവരിവണ്‍ ഈസ് എ ഹീറോ).
ഇന്നലെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തിയത്. കുഞ്ചാക്കോ ബോബന്, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ഒരു പ്രയോഗം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവിധേയമാക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജൂഡ് ആന്റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്റണി ജോസഫ്.
ജൂഡിന്റെ പ്രതികരണം
“മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതില്‍ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവര്‍ മമ്മൂക്കയെ ചൊറിയാന്‍ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂര്‍ കോര്പറേഷന് വാട്ടര്‍, വിവിധ ഷാംപൂ കമ്പനികള്‍ ഇവര്‍ക്കെതിരെ ശബ്ദമുയര്‍ത്തുവിന്‍. ഞാന്‍ ഏറെ ബഹുമാനിക്കുന്ന ആ മനുഷ്യന് ഏറ്റവും സ്നേഹത്തോടെ പറഞ്ഞ വാക്കുകളെ ദയവു ചെയ്തു വളച്ചൊടിക്കരുത്. എന്ന് മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവന്.”