play-sharp-fill
കേസില്‍ നിന്ന് രക്ഷപ്പെടാൻ ജസ്റ്റീസ് കുര്യന്‍ ജോസഫ് ‌ആയി അവതരിച്ച്‌ സുകേഷ്; തട്ടിപ്പ് ജഡ്ജിയുടെ പേരിൽ; ഫോണ്‍ വിളി ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്

കേസില്‍ നിന്ന് രക്ഷപ്പെടാൻ ജസ്റ്റീസ് കുര്യന്‍ ജോസഫ് ‌ആയി അവതരിച്ച്‌ സുകേഷ്; തട്ടിപ്പ് ജഡ്ജിയുടെ പേരിൽ; ഫോണ്‍ വിളി ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് ആയി ആള്‍മാറാട്ടം നടത്തിയെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.

ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്ന വ്യാജേന തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വനിതാ ജഡ്ജിയെ സ്വാധീനിക്കാന്‍ സുകേഷ് ശ്രമിച്ചെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അണ്ണാ ഡിഎംകെ(ശശികല) വിഭാഗത്തിന് ഇഷ്ടമുള്ള തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ച്‌ നല്‍കാന്‍ സഹായിക്കാമെന്ന് അറിയിച്ച്‌ 50 കോടി രൂപ തട്ടിയെടുത്തെന്ന കേസില്‍ നിന്ന് രക്ഷപ്പെടാനാണ് സുകേഷ് ഈ തന്ത്രം പ്രയോഗിച്ചത്. കേസില്‍ അറസ്റ്റിലായ സുകേഷ്, 2017 ഏപ്രില്‍ 28-ന് ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചാണ് ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്.

ഡല്‍ഹി അഴിമതി വിരുദ്ധ കോടതിയിലെ ജഡ്ജി പൂനം ചൗധരിയെ ഫോണില്‍ ബന്ധപ്പെട്ട സുകേഷ്, താന്‍ ജസ്റ്റീസ് കുര്യന്‍ ജോസഫ് ആണെന്നും സുകേഷ് ചന്ദ്രശേഖര്‍ എന്നയാള്‍ക്ക് ജാമ്യം നല്‍കണമെന്നും പറഞ്ഞു.

ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് സുകേഷ് ഫോണ്‍ വിളി നടത്തിയതെന്നും ഇ‍യാള്‍ ആപ്പുകള്‍ ഉപയോഗിച്ച്‌ നിരവധി തവണ സൈബര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.