മോട്ടോര്‍ സൈക്കിളില്‍ എത്തി യുവതിയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് തട്ടിപ്പറിച്ച സംഭവം; പ്രതി പിടിയിൽ; സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്
തിരുവനന്തപുരം: മോട്ടോര്‍ സൈക്കിളില്‍ എത്തി വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന പ്രതി പൊലീസ് പിടിയിൽ. കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറിൽ സുധീർഖാനെയാണ് (27) പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.
പൂജപ്പുര മുടവൻമുഗൾ നേതാജി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മൊബൈൽ ഫോണും പണവുമടങ്ങിയ ബാഗ് മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി പിടിച്ചുപറിച്ചു കടന്ന് കളയുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളിൽ നിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി സുധീർഖാനെതിരെ മോഷണക്കേസുകളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ വി. അജിത് അറിയിച്ചു. പൂജപ്പുര എസ്.എച്ച്.ഒ റോജിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പ്രവീൺ, സന്തോഷ് കുമാർ, എ.എസ്.ഐ ഷിബു, രാജേഷ്, മനോജ്, ഉദയകുമാർ ബിനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.