
മലയന്‍കീഴില്‍ സിഐക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ സ്ത്രീയെ അന്വേഷണ സംഘം ബുദ്ധിമുട്ടിച്ചതായി പരാതി ; പ്രതിയായ സൈജുവിൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ മൊഴിയെടുക്കാനെന്ന പേരിൽ സ്ത്രീയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കേസ് ഒത്തു തീർപ്പാക്കാൻ ശ്രമം; യുവതിക്കും ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് ഭീഷണിയും
തിരുവനന്തപുരം: സിഐക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ സ്ത്രീയെ അന്വേഷണ സംഘം ബുദ്ധിമുട്ടിച്ചതായി പരാതി. ജില്ല പ്രസിഡൻ്റായിരുന്ന റൂറൽ പൊലീസ് സിഐ എ വി സൈജുവിനെതിരെയാണ് പരാതി നൽകിയത്. പരാതി നൽകി പതിനഞ്ച് ദിവസമായിട്ടും നെടുമങ്ങാട് പൊലീസ് നടപടിയെടുത്തിട്ടില്ല.
റൂറൽ എസ്പി ഡി ശില്പക്കാണ് പരാതി നൽകിയത്. സ്ത്രീയായ തനിക്ക് നീതി ലഭിച്ചില്ലെന്നാണ് പരാതിക്കാരി പറയുന്നത്. പ്രതിയായ സൈജുവിൻ്റെ മകളെ ആക്രമിച്ചുവെന്ന കുടുംബത്തിൻ്റെ പരാതിയിൽ മൊഴിയെടുക്കാനെന്ന പേരിൽ ആറ് ദിവസത്തോളം സ്ത്രീയെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയായിരുന്നു.
പരാതിക്കാരിയോട് കേസ് ഒത്തു തീർപ്പാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഒത്തുതീപ്പിന് തയ്യാറായില്ലെങ്കിൽ സിഐയുടെ കുടുംബം നൽകിയ പരാതിയിൽ ഇവക്കും ഭർത്താവിനുമെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മലയന്‍ കീഴില്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന സമയത്ത് വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലും പ്രതിയായിരുന്നു സൈജു. കേസിൽ ജാമ്യം ലഭിക്കാൻ വ്യാജരേഖയുണ്ടാക്കിയതിന് എറണാകുളം കൺട്രോൾ റൂം സിഐ ആയിരിക്കെ സൈജുവും മലയിൻകീഴ് സ്റ്റേഷനിലെ സിപിഒ പ്രദീപിനും കഴിഞ്ഞ മാസം സസ്പെൻഷൻ നൽകിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനു പിന്നാലെയാണ് നെടുമങ്ങാട് സ്റ്റേഷനിൽ ഇയാൾക്കെതിരെ പുതിയ പരാതി ലഭിച്ചത്. സംഭവത്തിൽ കോടതി ജാമ്യം അനുവദിച്ചപ്പോൾ വീണ്ടും ക്രിമിനൽക്കേസുകളിൽ പെട്ടാൽ ജാമ്യം റദ്ദാക്കുമെന്ന് ഉത്തരവുണ്ടായിരുന്നു. എന്നാൽ സിഐയുടെ ജാമ്യം റദ്ദാക്കാനോ അറസ്റ്റുചെയ്യാനോ റൂറൽ പൊലീസ് ശ്രമിച്ചിട്ടില്ല. സൈജു ഒളിവിലാണെന്നാണ് അന്വേഷണ സംഘം പറയുന്നത്.