ശബരിമല: തിരക്ക് നിയന്ത്രിക്കാന്‍ ബുക്കിംഗ് കുറച്ചു; അഷ്ടാഭിഷേകം ഓണ്‍ലൈന്‍ വഴി; ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 89,850 പേർ; നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

Spread the love

സ്വന്തം ലേഖിക

ശബരിമല: സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാന്‍ ബുക്കിങ് കുറച്ചു.

ഇന്ന് 89,850 തീര്‍ഥാടകരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പമ്പ മുതല്‍ വിവിധയിടങ്ങളില്‍ ക്രമീകരണങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജാ സമയത്ത് ക്ഷേത്രത്തിനകത്ത് തീര്‍ഥാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. അഷ്ടാഭിഷേകം ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തവ‍ക്ക് മാത്രമായിരിക്കും.

സന്നിധാനത്തെ തിരക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ എസ്പി ഇന്നലെ വൈകിട്ട് ചുമതലയേറ്റിരുന്നു.
ശബരിമലയിലെ തിരക്ക് സംബന്ധിച്ച വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും.

ഇന്നലെ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലെടുത്ത തീരുമാനങ്ങള്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യം ജില്ലാ കളക്ടര്‍ ഇന്ന് കോടതിയെ അറിയിക്കും.

തിരക്ക് നിയന്ത്രിക്കാനെടുത്തിട്ടുള്ള നടപടികള്‍ കാര്യക്ഷമമാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. നിലക്കലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്ത പക്ഷം കരാറുകാരനെ പുറത്താക്കാനാണ് കോടതിയുടെ നിര്‍ദേശം.