മാവേലിക്കരയിൽ ഗോഡൗണ്‍ ഓഫീസര്‍ ഇല്ലാത്ത സമയം നോക്കി റേഷന്‍ സാധനങ്ങള്‍ കടത്തി; സപ്ലൈകോ ജീവനക്കാരനും കരാര്‍ ഉടമയും സഹായികളും പിടിയില്‍; കടത്തിയത് 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും

Spread the love

സ്വന്തം ലേഖിക

മാവേലിക്കര: സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണില്‍ നിന്നും 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തില്‍ സപ്ലൈകോ ജീവനക്കാരനും കരാര്‍ ഉടമയും സഹായികളും അറസ്റ്റില്‍.

ഗോഡൗണ്‍ സീനിയര്‍ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കല്‍ പുതുക്കുളങ്ങര, അശ്വനി വീട്ടില്‍ രാജു (52), ചരക്ക് ട്രാന്‍സ്പോര്‍ട്ടിങ് കോണ്‍ട്രാക്ടര്‍ ചെറുതന, ആയാപറമ്പ്, പണിക്കര്‍ വീട്ടില്‍ സന്തോഷ് വര്‍ഗ്ഗീസ് (61), ഇയാളുടെ സഹായി ചെറിയനാട് കിഴക്കും മുറിയില്‍, പ്ലാന്തറയില്‍ വീട്ടില്‍ സുകു (54), ലോറി ഡ്രൈവര്‍ ഹരിപ്പാട്, തുലാമ്പ്റമ്പ് കിഴക്ക്, നക്രാത്ത് കിഴക്കതില്‍ വിഖില്‍ (26) എന്നി വരാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണ്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് ചെന്നിത്തല ഓഫീസില്‍ ബില്‍ തയ്യാറാക്കാന്‍ ശനിയാഴ്ച ഉച്ചയോടെ പോയ സമയത്താണ് ഇവര്‍ ഭക്ഷ്യവസ്തുക്കള്‍ മിനി ലോറിയില്‍ കടത്തിയത്.

ഇവര്‍ കടത്തിയ ഭക്ഷ്യധാന്യ ചാക്കുകള്‍ ചെങ്ങന്നൂരിലെ റേഷന്‍ കടകളില്‍ നിന്നും കണ്ടെടുത്തു. എസ്. ഐ ഇ. നൗഷാദ് പൊലീസ് ഉദ്യോഗസ്ഥരായ സി എച്ച്‌ അലി അക്ബര്‍, സി ഷൈജു, സി എം ലിമു മാത്യു, ജി പ്രദീപ്, ആര്‍ വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.