video
play-sharp-fill

ഇനിയും വരുമോ നോട്ട് നിരോധനം..? 2000 രൂപ കറന്‍സി കള്ളപ്പണത്തിന്റെ പര്യായമായി; നോട്ട് കൈവശം വച്ചിരിക്കുന്ന പൗരന്മാര്‍ക്ക് അവ നിക്ഷേപിക്കാന്‍ രണ്ടു വര്‍ഷത്തെ സമയം നല്‍കണം; ആവശ്യവുമായി ബിജെപി എംപി

ഇനിയും വരുമോ നോട്ട് നിരോധനം..? 2000 രൂപ കറന്‍സി കള്ളപ്പണത്തിന്റെ പര്യായമായി; നോട്ട് കൈവശം വച്ചിരിക്കുന്ന പൗരന്മാര്‍ക്ക് അവ നിക്ഷേപിക്കാന്‍ രണ്ടു വര്‍ഷത്തെ സമയം നല്‍കണം; ആവശ്യവുമായി ബിജെപി എംപി

Spread the love

സ്വന്തം ലേഖകൻ

ദില്ലി: 2000 രൂപയുടെ കറന്‍സി ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന് ബിജെപി എംപി സുശീല്‍ കുമാര്‍ മോദി. രാജ്യത്തെ ഒട്ടുമിക്ക എടിഎമ്മുകളില്‍നിന്നും 2000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമായി കഴിഞ്ഞു.

റിസര്‍വ് ബാങ്ക് മൂന്നു വര്‍ഷം മുൻപു തന്നെ 2000 രൂപയുടെ അച്ചടി നിര്‍ത്തിയതാണ്. 1000 രൂപ കറന്‍സി വിതരണം നിര്‍ത്തി 2000 രൂപ നോട്ട് കൊണ്ടുവരുന്നതില്‍ യുക്തിയില്ല. 2000 കറൻസി നോട്ടുകൾ നിർത്തലാക്കുമെന്ന് അഭ്യൂഹമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യസഭയില്‍ ശൂന്യവേളക്കിടെയായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. നോട്ട് കൈവശം വച്ചിരിക്കുന്ന പൗരന്മാര്‍ക്ക് അവ നിക്ഷേപിക്കാന്‍ രണ്ടു വര്‍ഷത്തെ സമയം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

2016 നവംബറിൽ, നോട്ടുനിരോധനത്തിനു ശേഷം പുതിയ 500 രൂപ നോട്ടിനൊപ്പമാണ് 2000 രൂപയുടെ കറൻസി നോട്ട് പുറത്തിറക്കിയത്.