കൂത്താട്ടുകുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിൽ ഇടിച്ച് അപകടം: കാർ യാത്രികരായ തിരുവല്ല സ്വദേശികൾ‍ക്ക് പരിക്ക്; പരിക്കേറ്റവരിൽ ഒരുവയസുകാരനും

Spread the love

കൂത്താട്ടുകുളം: എം സി റോഡിൽ കൂത്താട്ടുകുളത്തിനു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയ്ക്കു പിന്നിൽ കാറിടിച്ച് തിരുവല്ല സ്വദേശികളായ ദമ്പതികൾക്കും, മകനും പരിക്ക്. പാലുംമൂട്ടിൽ ഷോൺ സാജൻ ഫിലിപ്പ്, ഭാര്യ ജീൻ സൂസൻ, മകൻ ഒരു വയസുകാരൻ ഡെറിക്ക് എന്നിവർക്കാണ് പരിക്കേത് .

ബാംഗ്ലൂരിൽ നിന്നും നിന്നും തിരുവല്ലയ്ക്കു പോകും വഴി തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ അപകടം. നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽപ്പെട്ടവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ജീൻ സൂസനെ കോട്ടയം തെള്ളകത്തെ കാരിത്താസ് ആശുപത്രിയിലേയ്ക്കു മാറ്റി.

അപകടത്തിനുശേഷം ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്നു എം.സി റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group