പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ ഡോക്ടർക്ക് നേരെ തെറിവിളിയും ഭീഷണിയുമായി രോഗി . അടൂർ പറക്കോട് മെഡിക്കൽ സെൻറർ ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയാണ് തെറി വിളിച്ചത്. കിടത്തി ചികിത്സ നിരസിച്ചതിനെ തുടർന്നാണ് തർക്കം ഉണ്ടായത്. ചോദ്യം ചെയ്ത മറ്റൊരാൾക്ക് നേരെ മുളക് സ്പ്രേ അടിച്ചതായും പരാതിയുണ്ട്. ഡോക്ടറെ തെറിവിളിച്ച പറക്കോട് സ്വദേശി വിഷ്ണു വിജയനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാൾ കാപ്പ കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.