
സ്വന്തം ലേഖിക
പാലക്കാട്: അട്ടപ്പാടിയില്‍ പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ചത് തുണിയില്‍ കെട്ടി ചുമന്ന്.
സുമതി മുരുകന്‍ എന്ന യുവതിയെയാണ് ബന്ധുക്കള്‍ അര്‍ദ്ധരാത്രിയില്‍ മൂന്നര കിലോമീറ്ററോളം ചുമന്നത്. കടുകമണ്ണ ഊരിലാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് യുവതിയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടന്‍ ബന്ധുക്കള്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടെങ്കിലും റോഡ് മോശമായതിനാല്‍ ഇവിടേക്ക് എത്താനായില്ല.
രാത്രി ആനയിറങ്ങുന്ന പ്രദേശം കൂടിയായതിനാല്‍ സ്വകാര്യ വാഹനങ്ങളും കിട്ടിയില്ല. റോഡിന്റെ അവസ്ഥമൂലം ആനവായ് എന്ന പ്രദേശം വരെയേ ആംബുലന്‍സിന് എത്താന്‍ കഴിഞ്ഞുള്ളൂ.
കടുകമണ്ണ ഊരില്‍ നിന്ന് ആനവായ് വരെ മൂന്നര കിലോമീറ്ററോളം യുവതിയെ ബന്ധുക്കള്‍ ചുമന്നു. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയായിരുന്നു പ്രസവം.