
സ്വന്തം ലേഖിക
കോതമംഗലം: ആന്റണി ജോണ്‍ എംഎല്‍എയുടെ കാറിന്റെ ചക്രം ഓട്ടത്തിനിടെ ഊരിത്തെറിച്ചു.
കാറിന്റെ ഇടതുവശത്തെ പിന്‍ചക്രമാണ് ഊരിത്തെറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടസമയം കാറിന്റെ ഡ്രൈവര്‍ മാത്രമേ ഉണ്ടായിരുന്നുളളൂ.
വെള്ളിയാഴ്ച നിയമസഭാ സമ്മേളനം കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്.
ടയര്‍ ഇല്ലാതെ കാര്‍ പത്തുമീറ്ററോളം ഓടിയിരുന്നു. കാര്‍ വേഗതയില്ലാതെ ഓടിയത് കൊണ്ടാണ് അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണം. കാര്‍ രണ്ടുദിവസം മുന്‍പ് സര്‍വീസ് കഴിഞ്ഞ് തിരികെ കൊണ്ടുവന്നതായിരുന്നു.