
കാസര്‍കോട് : കാസര്‍കോട് വയലോടിയിലെ പ്രിജേഷിന്‍റെ കൊലപാതകത്തില്‍ രണ്ട് പേർ കൂടി അറസ്റ്റില്‍. പൊറോപ്പാട് സ്വദേശികളായ ഷൗക്കത്ത് മുഹമ്മദ്, മുഹമ്മദ് യൂനുസ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ ദിവസമാണ് പ്രിജേഷിനെ വീടിന് അടുത്തുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മേലാസകലം ചളി പുരണ്ട നിലയിലാണ് മൃതദേഹം കണ്ടത്. ഞായറാഴ്ച രാത്രി ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് പ്രിജേഷ് പുറത്തേക്ക് പോയതെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചതോടെ പൊലീസ് അന്വേഷണം നടത്തി.
തൃക്കരിപ്പൂർ പൊറപ്പാട് സ്വദേശി മുഹമ്മദ് ഷബാസ്, എളമ്പച്ചി സ്വദേശി മുഹമ്മദ് രഹ്‌നാസ് എന്നിവരെ കസ്റ്റഡിയിലെടുത്തു. രാത്രിയിൽ പ്രിജേഷ് പ്രതികളിലൊരാളുടെ വീട്ടിൽ എത്തിയതാണ് കൊലപാതകത്തിലേക്ക് വഴിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ പ്രിജേഷിനെ സംഘം ക്രൂരമായി മർദ്ദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. ഇതോടെ സംഘം മൃതദേഹം വയലോടിയിലെ വീട്ടിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് വിവരം.